ചെന്നൈ: കാവേരി നദീജല പ്രശ്‌നത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍, കനിമൊഴി തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രകടനക്കാര്‍ ട്രെയിനുകള്‍ തടഞ്ഞു. സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയാണ്.
കര്‍ഷക, വ്യാപാര സംഘടനകളും ട്രാന്‍സ്‌പോര്‍ട്ട് യൂണിയനുകളും സംയുക്തമായി ആഹ്വാനം ചെയ്ത ബന്ദില്‍ പെട്രോള്‍ പമ്പ് ഉള്‍പ്പെടെയുള്ളവ അടഞ്ഞു കിടക്കുകയാണ്. ഡിഎംകെ, പിഎംകെ, എംഡിഎംകെ, ഇടതുപാര്‍ട്ടികള്‍, വികെസി, ടിവികെ, ടിഎംസി തുടങ്ങിയവയുടെ പിന്തുണയോടെയാണ് ബന്ദ്.
ബന്ദിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലുള്ള കന്നഡക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു കത്തയച്ചിരുന്നു.
കര്‍ണാടകയില്‍ ഉണ്ടായ പ്രതിഷേധങ്ങള്‍ക്കിടെ തമിഴ്‌നാട്ടില്‍നിന്നുള്ള വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയിരുന്നു.