ചെന്നെ: കാവേരി നദീജല തര്‍ക്കം പരിഹരിക്കാന്‍ റിവര്‍ മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ കര്‍ഷക സംഘടനകള്‍ ട്രെയിന്‍ തടയല്‍ സമരം നടത്തുന്നു. ചെന്നൈയിലും തഞ്ചാവൂരിലുമാണ് പ്രതിഷേധക്കാര്‍ ട്രെയിന്‍ തടഞ്ഞത്.
കൂടാതെ ഡിഎംകെ നേതാവ് എം കെ സ്‌ററാലിന്റെ തേതൃത്വത്തില്‍ ചെന്നൈയില്‍ പ്രകടനവും നടന്നു.
ഇന്നും നാളെയുമായി നടക്കുന്ന സമരത്തിന് ഡിഎംകെ ഉള്‍പ്പെടെ വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.