ചെന്നൈ: കാവേരി നദീജല പ്രശ്‌നത്തില്‍ തമിഴ് രാഷ്ട്രീയ നേതാവും എം.ഡി.എം.കെ സ്ഥാപകനായ വൈകോയുടെ സഹോദരി പുത്രന്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. 90 ശതമാനത്തിലധികം പൊള്ളലേറ്റ 25കാരനായ ശരവണ സുരേഷ് അതീവ ഗുരുതരാവസ്ഥയിലാണ്.
കര്‍ണാടകയുമായുള്ള നദീജല തര്‍ക്കത്തില്‍ കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് ഉടന്‍ തന്നെ രൂപീകരിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ശരവണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് വൈകോ ആരോപിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍, ജനങ്ങള്‍ സംയമനം പാലിക്കണമെന്നും ആത്മഹത്യ പോലുള്ള പ്രതിഷേധ രീതികള്‍ സ്വീകരിക്കരുതെന്നും വൈകോ അഭ്യര്‍ത്ഥിച്ചു.
കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നടപ്പിലാക്കാത്തതിന് കേന്ദ്രസര്‍ക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.