ന്യൂഡല്‍ഹി: കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് നല്‍കുന്ന ജലത്തിന്റെ അളവ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി വേഗം പരിഗണിക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
15,000 ഘനയടി ജലം പത്തു ദിവസത്തേക്ക് വിട്ടു നല്‍കാനായിരുന്നു സുപ്രീംകോടതി ഈ മാസം അഞ്ചിന് ഉത്തരവിട്ടത്. ഇത് ആയിരം ഘനയടിയായി കുറയ്ക്കണമെന്നാണ് കര്‍ണാടകയുടെ ആവശ്യം.
തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് വിട്ടു നല്‍കേണ്ട ജലം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കാവേരി ഉന്നതാധികാര സമിതി ഞായറാഴ്ച യോഗം ചേരാനിരിക്കെയാണ് കര്‍ണാടക സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് കര്‍ണാടകയില്‍ ഉടലെടുത്ത പ്രതിഷേധം കണക്കിലെടുത്തെങ്കിലും വെള്ളം വിട്ടു നല്‍കുന്നത് പത്തു ദിവസത്തിന് പകരം ആറു ദിവസമാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ണാടകയിലുണ്ടായ പ്രതിഷേധങ്ങളില്‍ പ്രതിദിനം 500 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഇത് കൂടി കണക്കിലെടുത്താണ് ജലം നല്‍കുന്നത് ആറു ദിവസമാക്കണമെന്ന് കര്‍ണാടക ആവശ്യപ്പെടുന്നത്.