ന്യൂഡല്‍ഹി: ഇരുപതു വര്‍ഷമായി നീണ്ടു നിന്ന കാവേരി നദീജല തർക്ക കേസിൽ കർണാടകത്തിന് അധിക ജലം നൽകാൻ സുപ്രീം കോടതി വിധിച്ചു. 14.75 ടിഎംസി അധിക ജലമാണ് കർണാടകത്തിന് നൽകേണ്ടത്. കാവേരി നദീജല തർക്കപരിഹാര ട്രിബ്യൂണലിന്റെ (സി.ഡബ്ല്യു.ഡി.ടി.)
തമിഴ്നാടിന് 192 ടി.എം.സി ജലം നൽകാനായിരുന്നു ട്രൈബ്യൂണൽ ആദ്യം ഉത്തരവിട്ടത്. എന്നാൽ ഇത് പുതിയ ഭേദഗതി പ്രകാരം സുപ്രീം കോടതി 177.25 ജലമാക്കി ചുരുക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അമിതവ റോയ്, എ എം ഖാന്‍ വില്‍ക്കര്‍ എന്നിവരാണ് കേസില്‍ വാദം കേട്ടത്.
2007ലെ കാവേരി ട്രിബ്യൂണല്‍ ഉത്തരവിനെതിരെയാണ് കര്‍ണാടകം സുപ്രീംകോടതിയെ സമീപിച്ചത്. കാവേരി നദീജല തര്‍ക്കപരിഹാര ട്രിബ്യൂണലിന്റെ (സി.ഡബ്ല്യു.ഡി.ടി.) 2007ലെ വിധിക്കെതിരെ മൂന്നു സംസ്ഥാനങ്ങളും നല്‍കിയ അപ്പീലിലായിരുന്നു വിധി. കര്‍ണാടകം, തമിഴ്‌നാട്, കേരളം എന്നിവരുടെ വാദങ്ങള്‍ കേട്ടശേഷമാണ് കേസ് വിധി പറയാന്‍ മാറ്റിയത്.
വിധി വരുന്നത് കണക്കിലെടുത്ത് കാവേരി നദീതട ജില്ലകളിലും തമിഴ്നാട് അതിര്‍ത്തി ജില്ലകളിലും കര്‍ണാടകം സുരക്ഷ ശക്തമാക്കിയിരുന്നു.