കൊച്ചി: ഫെഫ്കയുടെ പ്രസിഡന്റായി സിബി മലയിലിനെയും ജനറല്‍ സെക്രട്ടറിയായി ബി ഉണ്ണികൃഷ്ണനെയും തെരഞ്ഞെടുത്തു. വര്‍ക്കിങ്ങ് ജനറല്‍ സെക്രട്ടറിയായി സോഹന്‍ സീനുലാലും ട്രഷററായി സതീഷ് ആര്‍ എച്ചും തുടരും. കൊച്ചിയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
21 സംഘടനകളില്‍ നിന്നുള്ള അറുപത്തി മൂന്ന് ജനറല്‍ കൗണ്‍സില്‍ അംഗങ്ങളാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഫെഫ്കയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, ആസ്ഥാന മന്ദിര നിര്‍മ്മാണം, കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കുക തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങള്‍ പുതിയവര്‍ഷത്തിലുണ്ടെന്ന് നേതൃത്വം വ്യക്തമാക്കി.
ജി എസ് വിജയന്‍, എന്‍ എം ബാദുഷ, ദേവി എസ്, അനില്‍ ആറ്റുകാല്‍, ജാഫര്‍ കാഞ്ഞിരപ്പിള്ളി (വൈസ് പ്രസിഡന്റുമാര്‍), ഷിബു ജി സുശീലന്‍, അനീഷ് ജോസഫ്, നിമേഷ് എം, ബെന്നി ആര്‍ട്ട് ലൈന്‍, പ്രദീപ് രംഗന്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.