ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഹോണ്ട CB 500X ഒടുവില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുകയാണ്. ഹോണ്ട CB 500X ആദ്യമായി 2013 -ലാണ് പുറത്തിറക്കിയത്, ഇത് രൂപകൽപ്പന, റൈഡിംഗ് മികവ്, പ്രായോഗികത എന്നിവയിൽ എല്ലാവരേയും ആകർഷിച്ചു. ഹോണ്ട പിന്നീട് 2016 -ൽ മോട്ടോർസൈക്കിൾ അപ്ഡേറ്റ് ചെയ്യുകയും 2019 -ൽ ഇതിന് ചില പ്രധാന അപ്‌ഡേറ്റുകൾ നൽകുകയും ചെയ്തു.
അതിനു ശേഷം കുറച്ച് വർഷങ്ങളായി ഇന്ത്യൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന മോട്ടോർസൈക്കിൾ ഹോണ്ട ഒടുവിൽ ഇന്ത്യയിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുകയാണ്.
ലേയേർഡ് ഡിസൈനോടു കൂടിയ ആംഗുലാർ ബോഡി വർക്ക് ഹോണ്ട CB 500X അവതരിപ്പിക്കുന്നു. വലിയ ആഫ്രിക്ക ട്വിൻ പോലെ, ഷാർപ്പ് ഡിസൈൻ ലൈനുകളും ഒഴുകുന്ന പാനലുകളും ഇതിലുണ്ട്. എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പാണ് നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്. അതിനു മുകളിലായി ഉയരം ക്രമീകരിക്കാവുന്ന വിൻഡ്‌സ്ക്രീനും നൽകിയിരിക്കുന്നു.