ന്യൂഡല്‍ഹി: ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിനായി ശ്രമിച്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് നന്ദി പറഞ്ഞ് കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ ഓഫ് ഇന്ത്യ.
സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ്പ് തിയോഡര്‍ മസ്‌ക്കരാനസ് സുഷമ സ്വരാജിന് നന്ദി അറിയിച്ച് കത്തയയ്ക്കുകയായിരുന്നു.
നേരത്തെ സുഷമ സ്വരാജുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചിരുന്നു. ഐഎസ് ഭീകരരുടെ പിടിയിലെ ദുരിതങ്ങള്‍ ഫാ. ടോം പങ്കുവച്ചിരുന്നു. മോചനത്തിനായി നിരന്തരം ശ്രമിച്ച സര്‍ക്കാരിനും ജനങ്ങള്‍ക്കുമുള്ള നന്ദിയും ഫാ. ടോം അറിയിച്ചിരുന്നു.
ഇപ്പോള്‍ വത്തിക്കാനില്‍ കഴിയുന്ന് ഫാ.ടോം ഉഴുന്നാല്‍ പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ഫാ. ടോമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം വഹിച്ച ഒമാന്‍, യെമന്‍ എന്നീ രാജ്യങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജും നന്ദി രേഖപ്പെടുത്തിയിരുന്നു.