കൊച്ചി: ആദായ നികുതി ഓഡിറ്റ് സമര്‍പ്പിക്കേണ്ടവര്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി സെപ്റ്റംബര്‍ 30ല്‍ നിന്നും ഒക്ടോബര്‍ 17ലേക്ക് നീട്ടി.
ആദായ നികുതി നിയമത്തിലെ 44എബി വകുപ്പ് പ്രകാരം ടാക്‌സ് ഓഡിറ്റ് സമര്‍പ്പിക്കേണ്ടവര്‍ക്കാണ് തീയതി മാറ്റത്തിന്റെ ആനുകൂല്യം ലഭിക്കുക.
ഇന്‍കം ഡിക്ലറേഷന്‍ സ്‌കീം പ്രകാരം പണം വെളിപ്പെടുത്താനുള്ള അവസാന തീയതിയും 30 ആയതിനാലാണ് തീയതി നീട്ടുന്നതെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
കണക്കുകള്‍ ഓഡിറ്റ് ചെയ്ത് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഫോം 3 സിഎ/ സിബി റിപ്പോര്‍ട്ടും 3 സിഡി സ്റ്റേറ്റ്‌മെന്റും ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്യാനുള്ള ദിവസമേതാണെന്ന് പറഞ്ഞിട്ടില്ല.
എന്നാല്‍ ഡ്യൂ ഡേറ്റ് ഒക്ടോബര്‍ 17 ആയതിനാല്‍ റിപ്പോര്‍ട്ട് അപ് ലോഡ് ചെയ്യേണ്ടത് ഈ തീയതി അടിസ്ഥാനമാക്കിയായിരിക്കും.