ന്യൂഡല്‍ഹി: നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കപ്പെട്ട സിബിഐ മുന്‍ മേധാവി അലോക് വര്‍മയുടെ വീടിനു സമീപം സംശയ സാഹചര്യത്തില്‍ കണ്ട നാലുപേരെ പൊലീസ് പിടികൂടി. ഡല്‍ഹിയിലെ വര്‍മയുടെ വീടിനു മുന്നിലും സമീപത്തുമായി പലവട്ടം ഇവരെ കാണുകയായിരുന്നു. വര്‍മയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണു ഇവരെ പിടികൂടിയത്.
ഡല്‍ഹിയില്‍ ഏറ്റവും സുരക്ഷിതമായ പ്രദേശങ്ങളിലൊന്നായ അക്ബര്‍ റോഡിലെ വര്‍മയുടെ വീടിന്റെ ഗേറ്റിനു പുറത്ത് കാറില്‍ ഇരുന്നു കാര്യങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു ഇവര്‍.
അതേസമയം, രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ് നാലുപേരും എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സിബിഐയിലെ സംഭവവികാസങ്ങളെത്തുടര്‍ന്നു പെട്ടെന്ന് സ്ഥാനത്തുനിന്നു നീക്കിയ അലോക് വര്‍മയെ നിരീക്ഷിക്കാന്‍ നിയോഗിച്ചവരാണ് ഇവരെന്നാണു സംശയം.
അലോക് വര്‍മ്മയ്ക്ക് പകരം എന്‍ നാഗേശ്വര റാവുവിനാണ് താല്‍ക്കാലിക ചുമതല