കൊച്ചി: കെട്ടിട നിര്‍മാതാക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഡെപ്യൂട്ടി ലേബര്‍ കമ്മിഷണറെ സി.ബി.ഐ അറസ്റ്റു ചെയ്തു. കൊച്ചി ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ എം.കെ.പ്രതാപും മറ്റ് നാലു പേരെയുമാണ് സി.ബി.ഐ അറസ്റ്റു ചെയ്തത്.
അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ എ.ഡി ദയാല്‍, ജഡേജ, സുനില്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഇവരില്‍നിന്ന് 60,000 രൂപ പിടിച്ചെടുത്തു. സി.ബി.ഐ അഴിമതി വിരുദ്ധ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്.