കൊല്‍ക്കത്ത: സിബിഐ വിഷയത്തില്‍ ബിജെപിയേയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്.
സിബിഐ ഇപ്പോള്‍ ബിജെപി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനായെന്ന് മമത പറഞ്ഞു. ട്വിറ്ററിലൂടെയാണ് മമത വിമര്‍ശനം ഉന്നയിച്ചത്. സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരായി അഴിമതി കേസ് എടുത്തതിനെ തുടര്‍ന്ന് സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ കേന്ദ്രസര്‍ക്കാര്‍ നീക്കിയിരുന്നു. പകരം ജോയിന്റ് ഡയറക്ടര്‍ എം. നാഗേശ്വര്‍ റാവുവിനാണ് ചുമതല നല്‍കിയത്.
നിര്‍ബന്ധിത അവധിയാണെന്ന് ആണ് സിബിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സി ബി ഐ ഡയറക്ടറായി നാഗേശ്വര്‍ റാവുവിനെ നിയമിക്കാന്‍ രാത്രി വൈകി ചേര്‍ന്ന കേന്ദ്ര അപോയ്‌മെന്റ് കമ്മറ്റിയാണ് തീരുമാനമെടുത്തത്.