സോഷ്യല്‍ മീഡിയാ ഹര്‍ത്താല്‍; വിഷയം എന്‍ഐഎ ഏറ്റെടുക്കണമെന്ന് ബിജെപി

social media harthal

കോഴിക്കോട്: സോഷ്യല്‍ മീഡിയാ ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിഷയങ്ങള്‍ എന്‍ഐഎ ഏറ്റെടുക്കണമെന്ന ആവശ്യമുന്നയിച്ച് ബിജെപി രംഗത്ത്. വരാപ്പുഴ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നും, കോടഞ്ചേരിയിലെ ജോത്സ്‌നക്ക് നീതി ഉറപ്പാക്കണമെന്നും, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വിവിധ ദിവസങ്ങളില്‍ മാര്‍ച്ച് നടത്താനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയാ ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമസംഭവങ്ങള്‍ക്കെതിരെ ആദ്യദിനം തന്നെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അന്ന് പ്രതിസ്ഥാനത്ത് എസ്ഡിപിഐയായിരുന്നു. പീന്നീടാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് മുന്‍പ് ആര്‍എസ്എസുമായി ബന്ധമുള്ളവരാണെന്ന് കണ്ടത്തിയത്. ഇതോടെ വെട്ടിലായ ബിജെപി അക്രമങ്ങളുടെ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു.

Top