ന്യൂഡല്‍ഹി: നാഷണല്‍ ചാനലായ എന്‍ഡിടിവിയുടെ പ്രമോട്ടര്‍മാരായ പ്രണോയ് റോയ്, ഭാര്യ രാധിക റോയ് എന്നവര്‍ക്കെതിരെ സിബിഐ കേസ്. നേരിട്ടുള്ള വിദേശനിക്ഷേപ ചട്ടങ്ങള്‍ ലംഘിച്ചന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്‍ഡിടിവിയുടെ മുന്‍ സിഇഒ വിക്രമാദിത്യ ചന്ദ്രയ്ക്കെതിരെയും സിബിഐ കേസെടുത്തിട്ടുണ്ട്.
കുറ്റകരമായ ഗൂഢാലോചന, വഞ്ചന, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. നികുതി ഇളവുള്ള രാജ്യങ്ങളില്‍ 32 അനുബന്ധ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും ഇവിടങ്ങളില്‍നിന്ന് അനധികൃതമായ രീതിയില്‍ ഇന്ത്യയിലേയ്ക്ക് ഫണ്ട് നിക്ഷേപമായി എത്തിക്കുകയും ചെയ്തുവെന്നാണ് സിബിഐ പറയുന്നത്.