അലോക് കുമാര്‍ വര്‍മയെ നീക്കിയ നടപടി കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് പ്രശാന്ത് ഭൂഷണ്‍

prasanth-bhushan

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും അലോക് കുമാര്‍ വര്‍മയെ നീക്കിയ നടപടി സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതിയെ അറിയിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ പകയ്ക്കു പാത്രമായതാണ് അലോക് വര്‍മയെ നീക്കാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു.

അസ്താനയ്‌ക്കെതിരായ അഴിമതിക്കേസില്‍ കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്നും അരുണ്‍ ഷൂരിയും യശ്വന്ത് സിന്‍ഹയും ചേര്‍ന്ന് റഫാല്‍ ഇടപാടില്‍ നല്‍കിയ പരാതി അലോക് വര്‍മ സ്വീകരിച്ചിരുന്നുവെന്നും ഇത് അദ്ദേഹത്തിനോടുള്ള വിരോധത്തിനു കാരണമായെന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.

Top