ലാവലിന്‍ കേസ് പരിഗണിക്കുന്നത് മെയ് നാലിലേക്ക് മാറ്റി

തിരുവനന്തപുരം: എസ്എന്‍സി ലാവലിന്‍ കേസ് മെയ് നാലിലേക്ക് മാറ്റി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കേസ് മാറ്റിയത്. കേസിലെ മൂന്ന് പ്രതികള്‍ ഹൈക്കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയ സാഹചര്യത്തിലാണ് കേസ് മേയിലേക്ക് മാറ്റിവച്ചത്. കെ ജി രാജശേഖരന്‍ നായര്‍, ആര്‍ ശിവദാസ്, എം കസ്തൂരി രംഗ അയ്യര്‍ എന്നിവരാണ് നിലവില്‍ ലാവലിന്‍ കേസിലെ പ്രതികള്‍.

ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ഇവര്‍ ഹൈക്കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയ കാര്യം അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. ഇതേ തുടന്നാണ് കേസ് മാറ്റി വച്ചത്. കേസിലെ പ്രതികളായ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കോടതി നേരെത്തെ കുറ്റവിമുക്തരാക്കിയിരുന്നു.

Top