ഫസല്‍ വധക്കേസ് പ്രതി കാരായി രാജന് സി.ബി.ഐ. കോടതിയുടെ ശാസന

കൊച്ചി: ജാമ്യവ്യവസ്ഥ ലംഘിച്ച് കണ്ണൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുത്തതിന് ഫസല്‍ വധക്കേസ് പ്രതി കാരായി രാജന് സി.ബി.ഐ കോടതിയുടെ ശാസന.

ചിന്താ പ്രസിദ്ധീകരണത്തില്‍ ജോലി ചെയ്യാന്‍ നല്‍കിയ അനുമതിയും കോടതി റദ്ദാക്കി. എറണാകുളം ജില്ലവിട്ട് പോകരുതെന്നും കോടതി കാരായി രാജന് താക്കീത് നല്‍കി.

Top