അലോക് വർമ്മയുടെ ഹർജിയിൽ സുപ്രീംകോടതി തീരുമാനം ഇന്ന്

ന്യൂഡല്‍ഹി : സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ അലോക് വര്‍മ്മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിവിസി അന്വേഷണ റിപ്പോര്‍ട്ടിനുള്ള മറുപടി അലോക് വര്‍മ്മ ഇന്നലെ നല്‍കിയിരുന്നു.

രണ്ടു വര്‍ഷത്തെ കാലാവധിയുള്ളപ്പോള്‍ ഉത്തരവിലൂടെ തന്നെ മാറ്റിയതിനെതിരെ അലോക് വര്‍മ്മയാണ് കോടതിയിലെത്തിയത്. പ്രശാന്ത് ഭൂഷണ്‍ നല്കിയ ഹര്‍ജിയും കൂട്ടത്തില്‍ പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗൊഗോയ് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെഎം ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ആദ്യത്തെ കേസായി ഇന്ന് ഇത് കേള്‍ക്കുന്നത്.

Top