സിബിഐയില്‍ കൂട്ടസ്ഥലംമാറ്റത്തിന് ഉത്തരവിട്ട് ഇടക്കാല ഡയറക്ടര്‍ എം നാഗേശ്വരറാവു

ന്യൂഡല്‍ഹി: സിബിഐയുടെ പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കുന്നതിനു മുമ്പ് സിബിഐയില്‍ കൂട്ടസ്ഥലംമാറ്റം. ഇടക്കാല ഡയറക്ടറായ എം നാഗേശ്വരറാവു 20 ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ പുതിയ സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗം വ്യാഴാഴ്ചയാണ് നടക്കുക.

വായ്പാ തട്ടിപ്പ് നടത്തി രാജ്യത്ത് നിന്ന് മുങ്ങിയ നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെയും സ്ഥലംമാറ്റിയിട്ടുണ്ട്. ചെന്നൈ പൊലീസില്‍ എസ് പി റാങ്കിലുള്ള എ ശരവണനായിരിക്കും ഇനി ഈ കേസ് അന്വേഷിക്കുന്നത്.

Top