ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതിക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
ഡല്‍ഹി സിബിഐ പ്രത്യേക ജഡ്ജി അരവിന്ദ് കുമാറിന് മുന്‍പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
മുന്‍ വ്യോമസേന മേധാവി എസ്പി ത്യാഗി അടക്കം 9 പേര്‍ക്കെതിരെയാണ് കുറ്റപത്രം.
എസ്പി ത്യാഗിക്ക് പുറമെ സഹോദരന്‍ ജൂലി ത്യാഗി, അഭിഭാഷകനായ ഗൗതം ഖൈത്താന്‍, മുഖ്യ ഇടനിലക്കാരന്‍ കാര്‍ലോ ജെറോസ എന്നിങ്ങനെ 9 പേരുടെ പേരുകളാണ് കുറ്റപത്രത്തിലുള്ളത്.
അഴിമതി വിരുദ്ധ നിയമ പ്രകാരമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
2002-ലാണ് രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്കായുള്ള വിവിഐപി ഹെലികോപ്ടറുകള്‍ വാങ്ങുന്നതിനായി ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയുടെ ഉപകമ്പനി അഗസ്റ്റാ വെസ്റ്റ്ലാന്‍ഡിലുമായി കേന്ദ്രം കരാറിലെത്തിയത്.
കരാറിനായി ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളും ഇടനിലക്കാരും ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങിയതായി 2013-ലാണ് ആരോപണം ഉയര്‍ന്നത്.
ഗൗതം ഖൈത്താനാണ് അഴിമതിയുടെ ബുദ്ധി കേന്ദ്രമെന്നാണ് സിബിഐ കണ്ടെത്തല്‍.
ഹെലികോപ്റ്റര്‍ പറക്കാനുള്ള ഉയരം ഉള്‍പ്പടെയുള്ള സാങ്കേതിക വ്യവസ്ഥകളില്‍ അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡിനെ സഹായിക്കാന്‍ മാറ്റം വരുത്തി എന്നതാണ് പ്രധാന ആരോപണം.
യുപിഎ സര്‍ക്കാരില്‍ പ്രതിരോധമന്ത്രിയായിരുന്ന എ കെ ആന്റണിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.