‘എഎപി വിടാന്‍ സിബിഐ നിര്‍ബന്ധിച്ചു’, മനീഷ് സിസോദിയയെ ചോദ്യം ചെയ്തത് 9 മണിക്കൂര്‍

ഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്തത് 9 മണിക്കൂർ. എഎപി വിടാൻ ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയെന്ന് ചോദ്യം ചെയ്യലിന് ശേഷം സിസോദിയ മാധ്യമങ്ങളോട് പറഞ്ഞു.

‘ഈ കേസിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതാണ്. ഇത് ഇങ്ങനെ തന്നെപോകും. എന്നെ ബിജെപി മുഖ്യമന്ത്രിയാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഓപ്പറേഷൻ താമരയിൽ വീഴില്ലെന്ന് ഞാൻ പറഞ്ഞു’- സിസോദിയ മാധ്യമങ്ങളോട് പറഞ്ഞു.

ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് എഎപി വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ അടുത്ത ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ ആവശ്യപ്പെട്ടിട്ടില്ല. റോഡ് ഷോ നടത്തിയാണ് മനീഷ് സിസോദിയ സിബിഐ ഓഫീസിലേക്ക് ചോദ്യം ചെയ്യലിന് എത്തിയത്. നൂറുകണക്കിന് പ്രവർത്തകരാണ് റാലിയിൽ പങ്കെടുത്തത്. സിബിഐ ഓഫീസിന് മിുന്നിൽ പ്രതിഷേധിച്ച ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Top