ജി.എസ്.ടി കമ്മീഷണറുള്‍പ്പെടെ ഒന്‍പത് പേര്‍ കൈക്കൂലി കേസില്‍ അറസ്റ്റില്‍

arrest

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജി.എസ്.ടി) കമ്മീഷണറായ സന്‍സാര്‍ ചാന്ദ് ഉള്‍പ്പെടെ ഒന്‍പത് പേരെ കൈക്കൂലി കേസില്‍ സി.ബി.ഐ അറസ്റ്റു ചെയ്തു. ജി.എസ്.ടി കാണ്‍പൂര്‍ ഓഫീസിലെ ചുമതലക്കാരനാണ് ചാന്ദ്. ചാന്ദിന്റെ ഭാര്യയ്‌ക്കെതിരെയും സി.ബി.ഐ കേസെടുത്തു. ചാന്ദിന്റെ പക്കല്‍ നിന്നും സി.ബി.ഐ ഒന്നര ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

1986 ബാച്ചിലെ ഇന്ത്യന്‍ റവന്യൂ സര്‍വ്വീസ് (ഐആര്‍എസ്) ഓഫീസര്‍ ആണ് ചാന്ദ്. ജി.എസ്.ടി വകുപ്പിലെ രണ്ട് സൂപ്രണ്ടുമാരും, ഒരു പേഴ്‌സണല്‍ സ്റ്റാഫും, അഞ്ച് സ്വകാര്യ വ്യക്തികളുമാണ് അറസ്റ്റിലായിരിക്കുന്നത്. കൈക്കൂലി നല്‍കിയ ആളും പിടിയിലായിട്ടുണ്ട്. കാണ്‍പൂരിലും ഡല്‍ഹിയിലുമായി നടന്ന റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.

Top