തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ സി.ബി.ഐ അന്വേഷണം വേണമോയെന്ന് സര്‍ക്കാര്‍ ആലോചിച്ച് തീരുമാനിക്കണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.
സി.ബി.ഐയ്ക്ക് കുറവുകളുണ്ട്. പഴയ പോലെ വിശ്വാസ്യതയെന്നും കേന്ദ്ര ഏജന്‍സിയായ സി.ബി.ഐയ്ക്കില്ല. സി.ബി.ഐയ്ക്കു മേലും രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടാവാം. ബാര്‍ കോഴ കേസ് വിജിലന്‍സ് അന്വേഷിക്കണോ അതല്ല സി.ബി.ഐ അന്വേഷിക്കണോ എന്നൊക്കെ സര്‍ക്കാര്‍ തീരുമാനിക്കും മുരളീധരന്‍ പറഞ്ഞു.
ബാര്‍ കേസില്‍ മന്ത്രി കെ.ബാബുവിനെതിരായ ആരോപണങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അന്വേഷണം നടക്കുകയാണെന്നും ഇപ്പോള്‍ അതേക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നടക്കുന്ന സമയത്ത് പ്രതികരിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും മുരളി കൂട്ടിച്ചേര്‍ത്തു.