കൊച്ചി: ശ്രീജീവിന്റെ മരണം സംബന്ധിച്ച കേസ് ഏറ്റെടുത്തതായി സിബിഐ ഹൈക്കോടതിയെ അറിയിച്ചു. ശ്രീജീവിന്റെ അമ്മ നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. നടപടിക്രമങ്ങള്‍ വേഗത്തില്‍ കാര്യക്ഷമമായി തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി സിബിഐയോട് നിര്‍ദേശിച്ചു.
ശ്രീജീവിന്റെ മരണത്തില്‍ സിബിഐ നാളെ കേസ് രജിസ്റ്റര്‍ ചെയ്യും. സിബിഐ തിരുവനന്തപുരം യൂണിറ്റ് കേസ് അന്വേഷിക്കും. ഇത് സംബന്ധിച്ച വിജ്ഞാപനം ഇറങ്ങി. ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കുന്നത് സംബന്ധിച്ച ഉത്തരവിന്റെ കരട് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചത്. തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ സമരപ്പന്തലിലെത്തി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനാണ് വിജ്ഞാപനം ശ്രീജിത്തിന് കൈമാറിയത്.