കര്‍ണാടക സര്‍ക്കാരിനെതിരെ സിബിഐ ഹൈക്കോടതിയില്‍

ബംഗ്ലൂരു : കര്‍ണാടക സര്‍ക്കാരിനെതിരെ സിബിഐ ഹൈക്കോടതിയില്‍. കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറിനെതിരെ സിബിഐ അന്വേഷണത്തിനുള്ള അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിനെതിരെയാണ് സിബിഐ കോടതിയെ സമീപിച്ചത്.

അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ ഡി കെ ശിവകുമാറിനെതിരെ 2020-ലാണ് സിബിഐ കേസെടുത്തത്. അന്ന് ബിജെപി സര്‍ക്കാര്‍ നല്‍കിയ അനുമതിയാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിച്ചത്. പിന്നീട് ഈ കേസ് സിദ്ധരാമയ്യ സര്‍ക്കാര്‍ ലോകായുക്തയ്ക്ക് വിട്ടിരുന്നു. ഇതിനെതിരെയാണ് സിബിഐ ഇപ്പോള്‍ കര്‍ണാടക ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

Top