കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിന് സിബിഐ നോട്ടീസ്

ബംഗളുരു : കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിബിഐ സമന്‍സ്‌ നല്‍കി. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് സിബിഐ നോട്ടീസ് നല്‍കിയത്. നവംബര്‍ 19ന് സിബിഐ ഓഫീസര്‍മാര്‍ വീട്ടിലെത്തിയിരുന്നെങ്കിലും താന്‍ അവിടെയുണ്ടായിരുന്നില്ലെന്നും സ്വാകാര്യ ചടങ്ങിന്റെ ഭാഗമായി പുറത്തായിരുന്നെന്നും ശിവകുമാര്‍ പറഞ്ഞു.

പിന്നീട് വീട്ടിലെത്തിയപ്പോഴാണ് നോട്ടീസ് ലഭിച്ചതെന്നും പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. നവംബര്‍ 25ന് ഹാജരാകാന്‍ അനുമതി തേടും.

Top