അലിഗഡ്: ഹത്രാസ് ബലാത്സംഗ കേസിലെ നാലു പ്രതികളെ സിബിഐ നുണപരിശോധനയ്ക്ക് വിധേയരാക്കും. അലിഗഡ് ജയിലില്‍ കഴിയുന്ന പ്രതികളെ നുണപരിശോധനയ്ക്കായി ഗുജറാത്തിലേക്ക് കൊണ്ടുപോയി.
പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരേ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നത്. ഇതില്‍ കഴിഞ്ഞ മാസമാണ് സിബിഐ കേസ് ഏറ്റെടുത്തത്.