cbi-likely-to-question-manmohan-singh-agustawestland-scam

ദില്ലി: അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സിബിഐ ചോദ്യം ചെയ്‌തേക്കും.

3600 കോടി രൂപയുടെ അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഇടപാടിലെ അഴിമതിയില്‍ അറസ്റ്റിലായ മുന്‍ വ്യോമസേനാ മേധാവി എസ്പി ത്യാഗിയെ സിബിഐ ചോദ്യം ചെയ്തു വരികയാണ്.

മന്‍മോഹന്‍ സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്കട്ടറി ആയിരുന്ന ടികെഎ നായര്‍, മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എംകെ നാരായണന്‍, സിബിഐ മുന്‍ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ എന്നിവരെയും സിബിഐ ചോദ്യം ചെയ്യുമെന്നാണ് സൂചന.

ഇടപാടുമായി ബന്ധപ്പെട്ട് ആഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന് അനുകൂലമായി കരാര്‍ രേഖകളില്‍ മാറ്റം വരുത്തിയത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഓഫീസിന്റെ അറിവോടെ ആയിരുന്നുവെന്ന് ത്യാഗി സിബിഐക്ക് മൊഴി നല്‍കിയതായാണ് സൂചന.

ഇതിന് പുറമെ 2013ല്‍ സിബിഐ നടത്തിയ അന്വേഷണത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്നും സിബിഐ സംശയിക്കുന്നു.

ഈ രണ്ടു വിഷയങ്ങളിലും വ്യക്തത വരുത്താനാണ് സിബിഐ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.

സിബിഐ മുന്‍ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ, സി ബി ഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ സലിം അലി എന്നിവരെയും ചോദ്യം ചെയ്യാന്‍ സാധ്യത ഉണ്ട്.

Top