രാകേഷ് അസ്താന കേസ്; അന്വേഷണ ഉദ്യോഗസ്ഥന്‍ സ്വയംവിരമിക്കലിന് അപേക്ഷ നല്‍കി

ന്യൂഡല്‍ഹി: സി ബി ഐ മുന്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരായ അഴിമതി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ സ്വയംവിരമിക്കലിന് അപേക്ഷ നല്‍കി. എസ് പി (സി ബി ഐ) സതീഷ് ദാഗറാണ് സ്വയം വിരമിക്കലിന് അനുവദിക്കണമെന്ന് അപേക്ഷിച്ചു കൊണ്ടുള്ള കത്ത് സമര്‍പ്പിച്ചത്.

ഓഗസ്റ്റ് 19ന് കത്ത് സമര്‍പ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സതീഷ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം സതീഷിന്റെ അപേക്ഷ സി ബി ഐ ഡയറക്ടര്‍ ഋഷി കുമാര്‍ ശുക്ല അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 15നാണ് അസ്താനയ്ക്കെതിരെ സി.ബി.ഐ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. മാംസ വ്യാപാരിയായ മോയിന്‍ ഖുറേഷി ഉള്‍പ്പെട്ട കള്ളപ്പണകേസില്‍ പേര് ഉള്‍പ്പെടുത്താതിരിക്കാന്‍ ഒരു വ്യവസായിയോട് ഇടനിലക്കാരന്‍ വഴി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടു എന്നാണ് അസ്താനയ്‌ക്കെതിരായ കേസ്.

Top