കൊച്ചി: ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്ക് എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.
കേസില്‍ തുടരന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
അഡ്വ. നോബിള്‍ മാത്യു സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
ബാര്‍ കോഴക്കേസിന്റെ അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നു സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
വൈകാതെ അന്തിമ റിപ്പോര്‍ട്ട് നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.