രാഷ്ട്രീയ കൊലകളിലെ സിബിഐ അന്വേഷണം ; ഉപഹര്‍ജി പിന്‍വാതിലിലൂടെ എത്തിക്കാന്‍ ശ്രമം

highcourt

കൊച്ചി: രാഷ്ട്രീയ കൊലകളിലെ സിബിഐ അന്വേഷണത്തില്‍ ഉപഹര്‍ജി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ പിന്‍വാതിലിലൂടെ എത്തിക്കാന്‍ ശ്രമം.

അടുത്ത 13ന് ഹര്‍ജി പരിഗണിക്കാന്‍ ഇരിക്കെയാണ് നീക്കം.

മറ്റൊരു ഡിവിഷന്‍ ബഞ്ച് കേസ് പരിഗണിക്കുന്നതിനിടെ ഉപഹര്‍ജി എങ്ങനെ തന്റെ ബഞ്ചില്‍ എത്തിയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

ഉപഹര്‍ജി സമര്‍പ്പിച്ചാല്‍ മൂന്നാം ദിവസമാണ് നിയമപരമായി ബഞ്ചിലെത്തുക. ഇന്നലെ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ചീഫ് ജസ്റ്റിസിന്റെ ബഞ്ചില്‍ എത്തുകയായിരുന്നു.

നിയമവിരുദ്ധമായി ഹര്‍ജി എത്തിയതില്‍ മുതിര്‍ന്ന സര്‍ക്കാര്‍ അഭിഭാഷകര്‍ ഹൈക്കോടതി രജിസ്ട്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Top