കൊച്ചി: കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാടില്‍ സി.ബി.ഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി. പരാതിക്കാര്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ കീഴ്‌ക്കോടതിയെ അറിയിക്കാമെന്നും കോടതി അറിയിച്ചു. ജോയ്‌സ് ജോര്‍ജിന് എതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.