സിബിഐ അന്വേഷണം; അനില്‍ ദേശ്മുഖിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: അഴിമതി ആരോപണത്തില്‍ സിബിഐ അന്വേഷണത്തിന് എതിരായ മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി. ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദേശ്മുഖിനെതിരായ ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും സുപ്രീംകോടതി അറിയിച്ചു.

പൊലീസുകാരെ ഉപയോഗിച്ച് വ്യവസായികളെ ഭീഷണിപ്പെടുത്തി മാസവും 100 കോടി രൂപ പിരിക്കാന്‍ അനില്‍ ദേശ്മുഖ് ശ്രമിച്ചെന്നായിരുന്നു മുന്‍ മുംബൈ പൊലീസ് കമ്മീഷണറുടെ പരാതി. ഇതില്‍ പ്രാഥമിക അന്വേഷണം നടത്താനാണ് മുംബൈ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് അനില്‍ ദേശ്മുഖ് സുപ്രീംകോടതിയെ സമീപിച്ചത്.

 

 

Top