ടോമിന്‍ ജെ. തച്ചങ്കരിക്കെതിരായി മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ രംഗത്ത്

തിരുവനന്തപുരം:ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിക്കെതിരായ അന്വേഷണത്തിന്റെ ഫയല്‍ പൊലീസ് ആസ്ഥാനത്ത് നിന്നും കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് പരാതി നല്‍കി.

ഫയല്‍ കാണാതായതിന് പിന്നില്‍ പൊലീസ് ആസ്ഥാനത്തെ ജൂനിയര്‍ സൂപ്രണ്ട് ബീനയ്ക്കും പങ്കുണ്ടെന്നാരോപിച്ചാണ് സെന്‍കുമാര്‍ കത്ത് നല്‍കിയിരിക്കുന്നത്. ഈ വിഷയം സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിക്ക് നേരത്തെ സെന്‍കുമാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം നടക്കാത്ത സാഹചര്യത്തിലാണ് വീണ്ടും സെന്‍കുമാര്‍ പരാതി നല്‍കിയിരിക്കുന്നത്.

Top