മുംബൈ: കേരളം ഉള്‍പ്പടെ 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സിബിഐ റെയ്ഡ്. 7000 കോടിയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. 7000 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് 35 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേരളം, ആന്ധ്ര, ചണ്ഡിഗഢ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാണ, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, തെലങ്കാന, യുപി, ഉത്തരാഖണ്ഡ്, ദാദ്ര നഗര്‍ ഹവേലി എന്നിവടങ്ങളിലായി 169 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.