വിസ കേസ്: കാര്‍ത്തി ചിദംബരത്തിന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്

ഡൽഹി: പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ ചെന്നൈയിലെ വീട്ടിൽ സിബിഐ റെയ്ഡ്. സിബിഐയുടെ അവസാന റെയ്ഡിൽ കാർത്തി ചിദംബരത്തിന്റെ ഭാര്യയുടെ അലമാരകളിലൊന്ന് ഓപ്പറേഷൻ സമയത്ത് അവർ അവിടെ ഇല്ലാതിരുന്നതിനാൽ പരിശോധിക്കാനായിരുന്നില്ല. അവർ തിരിച്ചെത്തിയ സാഹചര്യത്തിൽ നടപടികൾ പൂർത്തിയാക്കാനാണ് സിബിഐ വീണ്ടും എത്തിയത്.

താപവൈദ്യൂതി നിലയിത്തിന്റെ നിർമ്മാണത്തിന് ചൈനീസ് പൗരന്മാർക്ക് വിസ നൽകാൻ അൻപത് ലക്ഷം കൈക്കൂലി വാങ്ങിയെന്നാണ് കാർത്തി ചിദംബരത്തിനെതിരായ കേസ്. കേസുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരത്തിന്റെ ദില്ലിയിലെ വസതിയിലടക്കം രാജ്യത്തെ പത്ത് ഇടങ്ങളിൽ സിബിഐ ഇന്നലെ പരിശോധന നടത്തി.

Top