അനില്‍ ദേശ്മുഖിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്

ന്യൂഡല്‍ഹി: അഴിമതി ആരോപണ കേസുമായി ബന്ധപ്പെട്ട് മുന്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്. അനില്‍ ദേശ്മുഖിന്റെ മുംബൈയിലെയും നാഗ്പുരിലെയും വീടുകള്‍ ഉള്‍പ്പെടെ നാലോളം ഇടങ്ങളിലാണ് സി.ബി.ഐ റെയ്ഡ് നടത്തുന്നത്.

ബാറുകളില്‍ നിന്നും റസ്റ്ററന്റുകളില്‍ നിന്നും പ്രതിമാസം നൂറ് കോടി പിരിക്കണമെന്ന് അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടുവെന്ന മുംബൈയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരിലൊരാളായ പരംഭീര്‍ സിങ്ങിന്റെ ആരോപണത്തിലാണ് അന്വേഷണം.

അനില്‍ ദേശ്മുഖിനെതിരായ അഴിമതി ആരോപണത്തെ തുടര്‍ന്ന് സി.ബി.ഐ നടത്തിയ പ്രാഥമിക അന്വേഷണം വെള്ളിയാഴ്ച പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് സി.ബി.ഐ കേസെടുക്കുകയായിരുന്നു.

Top