ബെംഗളൂരു: കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെയും സഹോദരന്‍ ഡികെ സുരേഷിന്റെയും വീടുകളില്‍ സിബിഐ റെയ്ഡ്. അനധികൃത സ്വത്തു സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് സിബിഐയുടെ പരിശോധന.
രാവിലെയാണ് ബെംഗളൂരു കനകപുരയിലെ ഡികെ ശിവകുമാറിന്റെ വീട്ടിലേക്ക് സിബിഐ സംഘം പരിശോധനയ്ക്കായി എത്തിയത്.
കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ ആക്രമണമാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.