യുപി സര്‍ക്കാരിന്റെ കാലത്തെ വിമാന ഇടപാട്;സഞ്ജയ് ഭണ്ഡാരിയുടെ ഓഫീസുകളില്‍ സിബിഐ റെയ്ഡ്

ന്യൂഡല്‍ഹി: വിവാദ ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിയുടെ ഓഫീസുകളില്‍ സിബിഐ റെയ്ഡ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വ്യോമസേനയ്ക്ക് 4000 കോടിയുടെ പരിശീലന വിമാനങ്ങള്‍ വാങ്ങിയ ഇടപാടുമായി ബന്ധപ്പെട്ടാണ് ഭണ്ഡാരിക്കെതിരെ അന്വേഷണം നടക്കുന്നത്. റെയ്ഡില്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തിയതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുമായി ഭണ്ഡാരിക്ക് അടുപ്പം ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇടപാടില്‍ 339 കോടി രൂപ ഇടനിലക്കാര്‍ കൈപ്പറ്റിയെന്നും സിബിഐ വ്യക്തമാക്കി. ഇടപാടില്‍ ഉള്‍പ്പെട്ട വ്യോമസേന ഉദ്യോഗസ്ഥര്‍ക്കും ഭണ്ഡാരിക്കും എതിരെ കേസ് എടുത്തു.

Top