മുംബൈ: അധോലോക നായകന്‍ ഛോട്ടാരാജനെതിരെ സിബിഐ മൂന്നു പഴയ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ചോട്ടാരാജന്റെ പേരില്‍ പുതിയ കേസുകളായിട്ടാണ് ഇവ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
രണ്ടു വര്‍ഷം മുമ്പ് ബാലി ദ്വീപില്‍ അറസ്റ്റിലായ ഛോട്ടാ രാജനെ 2015-ലാണ് ഇന്ത്യയിലേക്ക് കൊണ്ടു വന്നത്. നിലവില്‍ ആറു കേസുകളില്‍ ഛോട്ടാ രാജന്‍ വിചാരണ നേരിടുന്നുണ്ട്. ഇതില്‍ ഒന്ന് പ്രമുഖ പത്രപ്രവര്‍ത്തകനായ ജെ.ഡെയുടെ കൊലപാതകക്കേസും ഉള്‍പ്പെടുന്നു. കേസുകളുടെ അവസാന വാദഗതികള്‍ തുടങ്ങിയിട്ടുണ്ട്.
1995-ജൂലൈ മൂന്നിന് ബിസിനസുകാരനായ ഷാം സുന്ദര്‍ രാജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് രാജനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. സുന്ദര്‍ പത്രം വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ചിലര്‍ ഓഫസിലേക്ക് കടന്നുവന്നു വെടിയുതിര്‍ക്കുകയായിരുന്നെന്ന് സുന്ദറിന്റെ ഓഫസിലെ ജോലിക്കാരനും, സംഭവത്തിലെ ദൃക്‌സാക്ഷിയുമായയാള്‍ പറഞ്ഞു.
രണ്ടാമത്തെ സംഭവം നടക്കുന്നത് 2002-ലാണ്. ഈ കേസില്‍ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്ന് ജാമ്യത്തില്‍ ഇറങ്ങിയിരുന്നു.
മൂന്നാമത്തെ സംഭവം 1999 മാര്‍ച്ചിലായിരുന്നു നടന്നത്. നിര്‍മ്മാണ കോണ്‍ട്രാക്ടറായ ഗംഗാറാം ഗുപ്തയെ വെടിവെച്ചു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസാണിത്. ബാന്ദ്ര പൊലീസാണ് കേസ് ആദ്യം രജിസ്റ്റര്‍ ചെയ്തത്.