അഗസ്റ്റ വെസ്റ്റ് ലാൻഡ് ഇടപാട്: ക്രിസ്റ്റ്യൻ മിഷേലിനെ സിബിഐ ചോദ്യം ചെയ്യുന്നു

ന്യൂഡല്‍ഹി : അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ സിബിഐ ചോദ്യം ചെയ്യുന്നു. 3600 കോടി രൂപയുടെ ഇടപാടില്‍ കോഴപ്പണം ലഭിച്ചതിനെക്കുറിച്ചാണ് പ്രധാനമായും ചോദ്യം ചെയ്യല്‍.

നിര്‍ണ്ണായക രേഖകള്‍ ഉള്‍പ്പെടെ മിഷേലിന്റെ കൈവശമുണ്ടെന്ന് സിബിഐ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. മിഷേലിന്റെ ഒരു ഡയറിയും ഇതില്‍ പെടും. ഇതില്‍ സ്വന്തം കയ്യക്ഷരത്തില്‍ പണം കൊടുത്തവരുടെ പേരുകള്‍ ചുരുക്കിയെഴുതിയിട്ടുണ്ട്. ഫാമിലി, എപി, ബിയുആര്‍, പിഒഎല്‍ എന്നിങ്ങനെയാണ് ഡയറിയില്‍ എഴുതിയിട്ടുള്ളത്. ഇത് ആരൊക്കെയാണെന്നാണ് സിബിഐ ആരായുന്നത്.

5 ദിവസത്തെ കസ്റ്റഡി കാലവധിക്കുള്ളില്‍ കഴിയുന്നത്ര വിവരങ്ങള്‍ ശേഖരിക്കാനാകും സിബിഐയുടെ ശ്രമം.

ഡയറക്ടറുടെ താല്‍്കാലിക ചുമതലയുള്ള നാഗേശ്വരറവുവിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ തുടരുന്നത്. രാവിലെയും വൈകീട്ടും ക്രിസ്റ്റ്യന്‍ മിഷേലിനെ കാണാന്‍ അഭിഭാഷകന് കോടതി അമതി നല്‍കിയിട്ടുണ്ട്

Top