‘ചോദ്യം ചെയ്യലിന് ഹാജരാകണം’; ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് സിബിഐ സമൻസ്

പട്ന: ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് സി ബി ഐ സമൻസ്. ജോലിക്ക് വേണ്ടി ഭൂമി തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകാനാണ് നിർദേശം. ഇത് രണ്ടാം തവണയാണ് തേജസ്വി യാദവിനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. കേസിൽ മുൻ റെയിൽവെ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവിനെയും മുൻ ബിഹാർ മുഖ്യമന്ത്രി റാബ്റി ദേവിയേയും സി ബി ഐ ചോദ്യം ചെയ്തിരുന്നു. ഇന്നലെ തേജസ്വി യാദവിൻറെ ദില്ലിയിലെ വസതിയിൽ ഇ ഡി പരിശോധനയും നടത്തി. 2004 – 09 കാലത്ത് റെയിൽവേ മന്ത്രിയായിരുന്നപ്പോൾ ജോലിക്ക് വേണ്ടി ഭൂമി വാങ്ങിയെടുത്ത് ലാലുവും കുടുംബവും അഴിമതി നടത്തിയെന്നാണ് സി ബി ഐ ആരോപണം.

Top