അസ്താനയ്‌ക്കെതിരെ ആരോപണമുന്നയിച്ച വ്യവസായിക്ക് പൊലീസ് സുരക്ഷ നല്‍കാന്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി: സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെ ആരോപണമുന്നയിച്ച ഹൈദരാബാദ് സ്വദേശിയായ വ്യവസായി സതീഷ് സനയ്ക്ക് പൊലീസ് സുരക്ഷ. സുപ്രീം കോടതിയാണ് സുരക്ഷ നല്‍കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അസ്താനയ്‌ക്കെതിരായ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ തനിക്ക് സുരക്ഷ നല്‍കണമെന്ന സതീഷിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്.

അതേസമയം കോടതിയില്‍ ഹാജരാകാനുള്ള നിര്‍ദേശം പിന്‍വലിക്കണമെന്ന സതീഷിന്റെ ആവശ്യം കോടതി തള്ളി. വിരമിച്ച സുപ്രീംകോടതി ജഡ്ജ് ജസ്റ്റീസ് എ.കെ.പട്‌നായികിനു മന്‍പാകെ തന്റെ മൊഴി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്നുള്ള ആവശ്യവും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് നിരസിച്ചു.

Top