ബോഫോഴ്‌സ് അഴിമതി കേസ് പുനരന്വേഷിക്കാന്‍ സിബിഐ

ന്യൂഡല്‍ഹി: ബോഫോഴ്‌സ് അഴിമതി കേസിന്റെ പുനരന്വേഷണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സിബിഐ അപേക്ഷ നല്‍കുന്നതായി റിപ്പോര്‍ട്ടുകള്‍.

ബോഫോഴ്‌സ് വിവാദം രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്ത് പുറത്തുവരുകയും ഇറ്റാലിയന്‍ വ്യവസായി ഒട്ടാവിയോ ക്വത്ത്‌റോച്ചിക്ക് ഈ കേസുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതിന് കാരണമാകുകയും ചെയ്തിരുന്നു.

അഴിമതിയെക്കുറിച്ചും കരാറിലെ പാളിച്ചകളെ കുറിച്ചും വീണ്ടും അന്വേഷണം നടത്തണമെന്ന് സിബിഐക്ക് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) നിര്‍ദ്ദേശം നല്‍കി.

ബോഫോഴ്‌സ് പീരങ്കി അഴിമതി കേസില്‍ ആരോപണ വിധേയരായിരുന്ന ഹിന്ദുജ ഗ്രൂപ്പിലെ ശ്രീചന്ദ്, ഗോപീ ചന്ദ്, പ്രകാശ് ചന്ദ് എന്നിവരെയും ബോഫോഴ്‌സ് കമ്പനിയേയും കോടതി കുറ്റവിമുകതരാക്കിയിരുന്നു.

ഇതിനെതിരെ എന്തുകൊണ്ട് മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്തില്ല എന്നതു സംബന്ധിച്ച് പിഎസി സബ്കമ്മറ്റി സിബിഐയോട് തിരക്കിയിട്ടുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ യുപിഎ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് സിബിഐ ഡയറക്ടര്‍ അലോക് വര്‍മ വ്യക്തമാക്കി.

തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിനോട് അനുമതി വാങ്ങാന്‍ ബിജെഡി എംപി ഭര്‍തൃഹരി മാതബ് അധ്യക്ഷനാ സബ് കമ്മിറ്റി സിബിഐക്ക് നിര്‍ദ്ദേശം നല്‍കിയത്.

Top