സിബിഎസ് സുരക്ഷയില്‍ വിപണിയിലെത്തി ബജാജ് ഡിസ്‌കവര്‍ 110. 52,273 രൂപയാണ് ഡിസ്‌കവര്‍ സിബിഎസ് എഡിഷന്റെ വില. സിബിഎസ് സംവിധാനം ഘടിപ്പിക്കാത്ത ഡിസ്‌കവറിനെക്കാള്‍ 563 രൂപ മാതമേ കൂടുതലുള്ളു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാവാനിരിക്കുന്ന സുരക്ഷാ ചട്ടങ്ങള്‍ മാനിച്ചാണ് ഡിസ്‌കവര്‍ 110 പുതുക്കാനുള്ള ബജാജിന്റെ തീരുമാനം. കോമ്പി ബ്രേക്കിംഗ് സംവിധാനം ഇരു മോഡലുകളിലും കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തും.
2019 ഏപ്രില്‍ മുതല്‍ എബിഎസ്, സിബിഎസ് സംവിധാനങ്ങളില്ലാത്ത ഇരുച്ചക്ര വാഹനങ്ങള്‍ വില്‍ക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് അനുമതിയില്ല. 125 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള മോഡലുകളില്‍ എബിഎസ് കര്‍ശനമായി ഒരുങ്ങണം. ഇതില്‍താഴെയുള്ള മോഡലുകളില്‍ സിബിഎസ് വേണമെന്നാണ് ചട്ടം. കോമ്പി ബ്രേക്കിംഗ് സംവിധാനമുണ്ടന്നതൊഴികെ മറ്റു മാറ്റങ്ങളൊന്നും ഡിസ്‌കവര്‍ 110 ന് സംഭവിച്ചിട്ടില്ല. 115.4 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ ബൈക്കില്‍ തുടരുന്നു. എയര്‍ കൂളിംഗ് സംവിധാനമാണ് എഞ്ചിനില്‍ ഒരുങ്ങുന്നത്. 8.6 bhp കരുത്തും 9.8 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും.