ന്യൂയോര്‍ക്ക്: നായക നടനെതിരെ ഉയര്‍ന്ന ലൈംഗീകാരോപണം ഒതുക്കി തീര്‍ക്കാന്‍ ചാനല്‍ നടിക്ക് നഷ്ടപരിഹാരം നല്‍കിയത് 68 കോടി. യുഎസ് ടിവി സിബിഎസില്‍ സംപ്രേഷണം ചെയ്യുന്ന ‘ബുള്‍’ എന്ന സീരിയലില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്ന നടന്‍ മൈക്കല്‍ വെതര്‍ലിക്കെതിരായുള്ള ലൈംഗിക ആരോപണത്തെത്തുടര്‍ന്ന് ചാനല്‍ നടിക്ക് നഷ്ടപരിപരിഹാരം നല്‍കിയത്. അമേരിക്കന്‍ ചലച്ചിത്രതാരവും മോഡലുമായ എലിസ ദുഷ്‌കുവാണ് നടനെതിരെ ആരോപണം ഉയര്‍ത്തിയത്.
2017ലായിരുന്നു സംഭവം നടന്നത്, സീരിയലിന്റെ ചിത്രീകരണ സമയത്ത് മൈക്കല്‍ തന്റെ ശരീര ഘടനയെക്കുറിച്ച് അഭിപ്രായപ്പെടുകയും ലൈംഗിക ചുവയുള്ള തമാശകള്‍ പറയുകയും മറ്റ് അഭിനേതാക്കളുടേയും അണിയറപ്രവര്‍ത്തകരുടേയും മുന്നില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായും ചൂണ്ടിക്കാട്ടിയായിരുന്നു ദുഷ്‌കുവിന്റെ പരാതി. പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് ചാനല്‍ അധികൃതര്‍ ദുഷ്‌കുമായി ചര്‍ച്ച നടത്തിയിരുന്നു.
പരാതിയില്‍ ദുഷ്‌കു ഉന്നയിച്ച ആരോപണങ്ങള്‍ അംഗീകരിച്ചെങ്കിലും ലൈംഗിക പീഡനം നടന്നില്ലെന്നായിരുന്നു മൈക്കല്‍ പ്രതികരിച്ചത്. തനിക്ക് ഇനി സീരിയലുമായി തുടരാന്‍ കഴിയില്ലെന്ന് ചര്‍ച്ചയ്‌ക്കൊടുവില്‍ ദുഷ്‌കു നിര്‍മ്മാതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സിബിഎസിക്കെതിരായി നിയമനടപടികളുമായി മുന്നോട്ട് പോകുകയാണെന്നും ദുഷ്‌കു ചാനല്‍ അധികൃതരെ അറിയിച്ചു. ദുഷ്‌കുവിന്റെ നീക്കം തടഞ്ഞ അധികൃതര്‍ പിന്നീട് ഒരു കരാറിലെത്തുകയും ദുഷ്‌കുവിന് നഷ്ട പരിഹാരം നല്‍കുകയുമായിരുന്നു.