ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷന്‍ (സിബിഎസ്ഇ) പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം നാല് മണിക്ക് വരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി നേരത്തെ തന്നെ പ്രഖ്യാപിക്കുകയായിരുന്നു. 86.7 ശതമാനം പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. ഈ വര്‍ഷം 10, പ്ലസ് ടു ക്ലാസുകളിലായി 28 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്.
ഫലം അറിയാനായി വെബ്‌സൈറ്റിലെത്തുന്നവരുടെ എണ്ണം കൂടിവരുന്നതുകൊണ്ട് പലയിടത്തും സിബിഎസ്ഇയുടെ വെബ്‌സൈറ്റ് കിട്ടുന്നില്ല.
results.nic.in, www.cbseresults.nic.in, www.cbse.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. സ്മാര്‍ട്ട്‌ഫോണുകളിലെ ‘ഉമാങ്’ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഫലം ലഭ്യമാകും. ഡല്‍ഹിയിലെ വിദ്യാര്‍ഥികള്‍ക്ക് 24300699 എന്ന നമ്പറില്‍ നിന്നും മറ്റുള്ളവര്‍ക്ക് 01124300699 എന്ന നമ്പറിലും ഫലം അറിയാന്‍ കഴിയും.