ന്യൂഡല്‍ഹി: രാജ്യത്ത് സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം ഉണ്ടായത്. കൊവിഡ് മൂലം വിദ്യാര്‍ത്ഥികളുടെ സുരക്ഷ പരിഗണിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും അവരുടെ സുരക്ഷയും ആരോഗ്യവുമാണ് പ്രധാനമെന്നും പ്രധാനമന്ത്രി മോദി അറിയിച്ചു.
കൊവിഡിന്റെ സാഹചര്യത്തില്‍ കുട്ടികള്‍ പരീക്ഷക്കെത്താന്‍ നിര്‍ബന്ധിതരാകാന്‍ പാടില്ലെന്നും മോദി പറയുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം രാജ്യത്തിന്റെ പല ഭാഗത്ത് നിന്ന് ഉയര്‍ന്നിരുന്നു.
വിഷയം നാളെ സുപ്രീം കോടതി പരിഗണിക്കാന്‍ ഇരിക്കുകയുമായിരുന്നു. മന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, രാജ്‌നാഥ് സിങ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.