സിബിഎസ്ഇ പരീക്ഷ അന്തിമ തീരുമാനം രണ്ട് ദിവസത്തിനകം; കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ അന്തിമ തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അന്തിമ തീരുമാനം വ്യാഴ്ച്ചക്കുള്ളില്‍ അറിയിക്കാന്‍ കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു.

ഹര്‍ജി വ്യാഴ്ച്ചത്തേക്ക് മാറ്റി. കൊവിഡിന്റെ അടക്കം പശ്ചാത്തലത്തില്‍ ഇത് കണക്കിലെടുത്ത് പരീക്ഷകള്‍ റദ്ദാക്കണമെന്നും മൂല്യനിര്‍ണയത്തിനു പ്രത്യേക മാനദണ്ഡം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകയായ മമത ശര്‍മയാണ് ഹര്‍ജി നല്‍കിയത്.

 

 

Top