ന്യൂഡല്‍ഹി: സിബിഎസ്ഇ പുതിയ 2021-2022 അദ്ധ്യയന വര്‍ഷത്തിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറങ്ങി. അദ്ധ്യയന വര്‍ഷത്തെ രണ്ട് ടേം ആയി തിരിക്കും. 50 ശതമാനം വെച്ച് ഓരോ ടേമിനും സിലബസുകള്‍ വിഭജിക്കും. ആദ്യ ടേമിന്റെ പരീക്ഷ നവംബറിലും അവസാന പരീക്ഷ മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളിലായും നടത്തുമെന്നും സിബിഎസ്ഇ അറിയിച്ചു.